കൊയിലാണ്ടി: രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിൽ വിയ്യൂരിലെ കളത്തിൻ കടവ് പ്രദേശത്ത് 200 ലിറ്റർ വാഷ് പിടികൂടി. കോഴിക്കോട് ഡിവിഷന്റെ കീഴിലുള്ള കൊയിലാണ്ടി എക്സൈസ് റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വി. പ്രജിത്ത് നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
കണ്ടൽക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ, ഉടമസ്ഥനില്ലാതെ സംരക്ഷിച്ചിരുന്ന ചാരായം വാറ്റാനായി പാകപ്പെടുത്തിയ വാഷാണ് കണ്ടെത്തിയത്. കേസ് കൊയിലാണ്ടി റെയിഞ്ചിൽ സി.ആർ. 133/24 ആയി രജിസ്റ്റർ ചെയ്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രവീൺ ഐസക്ക്, പി.സി. ബാബു, സി.ഇ.ഒ. വിപിൻ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.