കൊയിലാണ്ടിയില്‍ അനുജൻ്റെ സംസ്കാര ശുശ്രൂഷ നടത്തവെ ജ്യേഷ്ഠൻ കുഴഞ്ഞു വീണു മരിച്ചു

news image
Mar 8, 2024, 12:27 pm GMT+0000 payyolionline.in
കൊയിലാണ്ടി: കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച കൊയിലാണ്ടി സ്വദേശി ടെറി മാസിഡാേയുടെ (46) സംസ്കാര ത്തിന് താെട്ടുമുമ്പേ ജ്യേഷ്ഠൻ കുഴഞ്ഞ് വീണു മരിച്ചു.
കൊയിലാണ്ടി പഴയ പോലീസ് ക്വാർട്ടേഴ്സിൽ താമസക്കാരനായ
കെന്നി മാസിഡാേയാണ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ടെറിമസിഡാേയുടെ സംസ്കാര ശുശ്രൂഷ നടത്തുമ്പാേഴാണ് കെന്നി മാസിഡാേ കുഴഞ്ഞ് വീണത്. ഉടൻ തന്നെ  കൊയിലാണ്ടിആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊയിലാണ്ടി വിക്രാന്ത് മെറ്റൽ ക്രാഫ്റ്റ്നടത്തിപ്പുകാരായിരുന്നു. അച്ഛൻ: പരേതനായ റോണി മാസിഡോ. അമ്മ: പരേതയായ ഫില്ലസ് മാസിഡാേ.  സംസ്കാരം: കണ്ണൂർ പട്ടുവത്ത് സെമിത്തേരിയിൽ  നടത്തി. കെന്നി മാസിഡോയുടെ മൃതദേഹം പോസ്റ്റ്മ മോർട്ടത്തിനായി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി.മരിച്ച കെന്നി മാസിഡാേയുടെ ഭാര്യ: ജോളി. മകൻ: ഷർമൻ മാസിഡോ. ടെറി മാസിഡാേയുടെ ഭാര്യ: ഷിൻസി. മക്കൾ: ആൻഡ്രിയ, എയിഡൻ. സഹാേദരൻ: ജെഫ്രി മാസിഡോ (ബഹറൈൻ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe