കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി : 
പൈലിങ് നാളെ തുടങ്ങും

news image
Sep 6, 2024, 6:09 am GMT+0000 payyolionline.in

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ സ്റ്റേഷനുകളുടെ നിർമാണവും വയഡെക്ട്‌ സ്ഥാപിക്കാനുള്ള പൈലിങ്ങും ശനിയാഴ്‌ച ആരംഭിക്കും. പകൽ 2.30ന് കൊച്ചിൻ സ്‌പെഷ്യൽ ഇക്കണോമിക് സോൺ (സെസ്‌) മെട്രോ സ്‌റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിക്കും.

പ്രവൃത്തിയുടെ സ്വിച്ച് ഓൺ മന്ത്രി പി രാജീവ് നിർവഹിക്കും. കലൂർ ജെഎൽഎൻ അന്താരാഷ്‌ട്ര സ്‌റ്റേഡിയംമുതൽ കാക്കനാട്‌ ഇൻഫോപാർക്കുവരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം (പിങ്ക് ലൈൻ) നിർമാണം 1141.32 കോടി രൂപയ്ക്ക് അഫ്കോൺസ് ഇൻഫ്രാ സ്ട്രക്‌ചർ ലിമിറ്റഡിനാണ്‌ കരാർ നൽകിയിരിക്കുന്നത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe