കൊച്ചി: മയക്കുമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പൊലീസുകാരന് സസ്പെന്‍ഷന്‍. എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ എസ് ഐ മനോജിനെതിരെയാണ് നടപടി. ആറ് ഗ്രാം എംഡിഎംഎയുമായി പള്ളുരുത്തി തട്ടാംപറമ്പ് സ്വദേശിയായ അഷറഫ് പ്രതിയായ കേസിന്‍റെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാണ് കണ്ടെത്തല്‍.
റേയ്ഞ്ച് ഐജിയാണ് മനോജിനെതിരെ നടപടിയെടുത്തത്. കൊച്ചിയിൽ ലഹരി കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുന്നത്. കേസ് അന്വേഷണത്തിലുണ്ടായ വീഴ്ച എന്താണെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സസ്പെന്‍ഡ് ചെയ്ത നടപടിയിൽ പറയുന്നില്ല. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.