കൊച്ചി: കരാർ പ്രകാരം സമയബന്ധിതമായി ഫ്ലാറ്റ് നിർമിച്ച് കൈമാറാത്ത നിർമാണ കമ്പനി ഉപഭോക്താവിന് ചെലവായ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്. ജില്ല പ്രസിഡന്‍റ് ഡി.ബി. ബിനു, അംഗങ്ങളായ ആർ. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.
2018ൽ ഫ്ലാറ്റ് നിർമിച്ച് കൈമാറാം എന്ന വ്യവസ്ഥയിൽ കൊച്ചിയിലെ ഗാലക്സി ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി പരാതിക്കാരനായ കൊച്ചി പാലാരിവട്ടം സ്വദേശി എം.പി. രാജീവ് കരാർ ഒപ്പിടുകയും 2,70,000 രൂപ മുൻകൂറായി നൽകുകയും ചെയ്തു.
പറഞ്ഞ സമയം കഴിഞ്ഞിട്ടും ഫ്ലാറ്റ് പൂർത്തിയാക്കി കൈമാറാതിരിക്കുകയും നോട്ട് നിരോധനംമൂലം വിപണി വില കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.