കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെതിരെ വീണ്ടും പോക്സോ കേസ്

news image
Jun 18, 2024, 5:34 pm GMT+0000 payyolionline.in

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെതിരെ വീണ്ടും പോക്സോ കേസ്. രണ്ട് കേസുകലാണ് കൻ്റോമെൻ്റ് പൊലിസ് രജിസ്റ്റർ ചെയ്തത്.

പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മനു റിമാൻഡിലാണ്. ക്രിക്കറ്റ് ക്യാമ്പിലെത്തിയ കുട്ടി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ 11കാരിയോട് വാഷ്റൂമിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

2018ൽ നഗരത്തിലെ സ്റ്റേഡിയത്തിൽ കോച്ചിങ്ങിന് എത്തിയപ്പോഴാണ് പെൺകുട്ടിക്ക് ദുരനുഭവം ഉണ്ടായത്. പിന്നീട് കുട്ടി ചെന്നൈയിലേക്ക് താമസം മാറിപ്പോയി. കഴിഞ്ഞ ദിവസം അതേ സ്റ്റേഡിയത്തിൽ മത്സരത്തിന് എത്തിയ പെൺകുട്ടി മനുവിനെ കാണുകയും ചൈൽഡ് ലൈനിൽ വിളിച്ച് പരാതി അറിയിക്കുകയുമായിരുന്നു. ഇയാൾക്ക് എതിരെ 2022ലും സമാനമായ രീതിയിൽ കേസ് ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe