കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു: ഇ പി ജയരാജൻ

news image
Oct 19, 2023, 9:22 am GMT+0000 payyolionline.in

തിരുവനന്തപുരം > സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ മാന്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കണം. ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനോ, സഹകരണ മേഖലയെ കളങ്കപ്പെടുത്താനോ അനുവദിക്കില്ല. തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്‌തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe