കേന്ദ്ര നിർദേശം പാലിച്ചില്ല; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കർണാടക ഹൈക്കോടതി

news image
Jun 30, 2023, 12:43 pm GMT+0000 payyolionline.in

ബം​ഗളുരു: ചില ട്വീറ്റുകളും ട്വിറ്റർ അക്കൗണ്ടുകളും മരവിപ്പിക്കണമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ ട്വിറ്റർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. നിർദേശം പാലിക്കാത്തതിന് ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്റെ സിം​ഗിൾ ബെഞ്ച് ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ചുമത്തി.

നടപടികൾ വൈകിപ്പിച്ചതിനുള്ള പിഴ 45 ദിവസത്തിനുള്ളിൽ സംസ്ഥാന ലീ​ഗൽ സർവീസസ് അതോറിറ്റിക്ക് നൽകണമെന്നും കോടതി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ് കേന്ദ്രനിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe