കെ.സുധാകരനെ ഇഡി ചോദ്യം ചെയ്തത് 9 മണിക്കൂർ; ഈ മാസം 30ന് വീണ്ടും ഹാജരാകണം

news image
Aug 23, 2023, 2:04 pm GMT+0000 payyolionline.in

കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദമായി ചോദ്യം ചെയ്തു. രാവിലെ 11 നു തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 8.15നാണ് അവസാനിച്ചത്. ഇതിനിടയിൽ സുധാകരന് ഇഡി 3 തവണ ഇടവേള അനുവദിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സുധാകരൻ 30 നു വീണ്ടും ഹാജരാവണം.

മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്തെല്ലാം,മോൻസന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാ‍ർ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്. സുധാകരന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

5 വർഷത്തെ ബാങ്ക് നിക്ഷേപങ്ങളുടെ രേഖകളും ആദായനികുതി വിവരങ്ങളും സുധാകരൻ ഹാജരാക്കി. കൂടുതൽ രേഖകൾ ഇഡി ചോദിച്ചിട്ടുണ്ട്. ‘മനസ്സറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നൂറു ശതമാനം ക്ലിയർ ആണെന്നും’ സുധാകരൻ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe