കെ. കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ

news image
Aug 24, 2023, 4:24 am GMT+0000 payyolionline.in

കണ്ണൂർ: മുൻ മന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ.ശൈലജയുടെ ആത്മകഥ ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിദ്യാർഥികൾക്ക് പാഠപുസ്തകം. കണ്ണൂർ സർവകലാശാല എം.എ. ഇംഗ്ലീഷ് സിലബസിലാണ് മുൻ മന്ത്രിയുടെ ആത്മകഥയും ഉൾപ്പെടുത്തിയത്. ‘മൈ ലൈഫ് ആസ് എ കോമ്രേഡ് ‘ എന്ന പേരിലുള്ള കെ.കെ. ശൈലജയുടെ പുസ്തകമാണ് സിലബസിൽ ഉൾപ്പെടുത്തിയത്. സർവകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിലബസിലാണ് ഇത്.

പഠനബോർഡുകൾക്ക് പകരം നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയാറാക്കിയത്. പഠനബോർഡുകൾ ചാൻസലറായ ഗവർണർ അംഗീകരിക്കാത്തതിനാലാണ് താൽക്കാലിക സമിതികൾ ഉണ്ടാക്കിയത്. ഈ സമിതി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് കഴിഞ്ഞ ദിവസം സിലബസ് പുറത്തിറക്കിയത്. സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരം ഇങ്ങനെ പ്രചരിപ്പിച്ചത് വിവാദമായിരുന്നു.

സിലബസ് രാഷ്ട്രീയവൽക്കരണം എതിർക്കുമെന്നും അധ്യാപകരും വിദ്യാർത്ഥികളും ബഹിഷ്കരിക്കണമെന്നും കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി ആഹ്വാനം ചെയ്തു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ കെ.കെ. ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (ഒരു സഖാവെന്നനിലയിൽ എന്റെ ജീവിതം) ഈ വർഷം ഏപ്രിലിലാണ് പുറത്തിറങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe