കെ.കെ. മുഹമ്മദിന്റെ നിര്യാണത്തിൽ പയ്യോളി പൗരാവലി അനുശോചിച്ചു

news image
Sep 14, 2026, 3:08 am GMT+0000 payyolionline.in

പയ്യോളി : പൊതുപ്രവർത്തകനും ജമാഅത്തെ ഇസ്ലാമിയുടെ കൊയിലാണ്ടി ഏരിയ മുൻപ്രസിഡണ്ടുമായിരുന്ന കെ.കെ. മുഹമ്മദിൻ്റെ നിര്യാണത്തിൽ പയ്യോളി പൗരാവലിയുടെ നേതൃത്വത്തിൽ  അനുശോചിച്ചു . ഹിറ കോംപ്ലക്സിൽ ചേർന്ന അനുശോചനയോഗത്തിൽ പയ്യോളി നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി , മുസ്‌ലീം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി ബഷീർ മേലടി , എൽ.ജെ.ഡി. ജില്ലാ കമ്മിറ്റിയംഗം രാജൻ കൊളാവിപാലം, ജമാഅത്തെ ഇസ് ലാമി പയ്യോളി ഏരിയ പ്രസിഡൻറ് കെ.വി.അൽത്താസ് , ടി. എം.അസയിനാർ മാസ്‌റ്റർ , റസാഖ് പാലച്ചുവട് , ടി.പി. ലത്തീഫ് , എ. പി. കുഞ്ഞബ്ദുല്ല , നദീർ തിക്കോടി , സി. അബ്‌ദുറഹ്മാൻ, ടി.പി.നാസർ , കെ.ടി. നദീർ , ഇസ്ഹാഖ് തിക്കോടി, ടി.പി. അബ്‌ദുൽ മജീദ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe