അഴിയൂർ: സംസ്ഥാനത്തെ 93 കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെയും പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജനകീയ സമിതികൾ രൂപീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. എം.എൽ.എമാർ, ജനപ്രതിനിധികൾ, ഗതാഗത വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോട്ടോർ വാഹന വകുപ്പിന്റെ ‘പരിവാഹൻ’ വെബ്സൈറ്റിൽ നേരിടുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വടകരയിൽ ഒഴിഞ്ഞുകിടക്കുന്ന ആർ.ടി.ഒ തസ്തികയിലേക്ക് ഉടൻ നിയമനം നടത്തുമെന്ന് കെ.കെ. രമ എം.എൽ.എയ്ക്ക് മന്ത്രി ഉറപ്പുനൽകി.യു.ഡി.എഫ് നേതാക്കളായ അഡ്വ. ഐ. മൂസ്സ, സി.കെ. വിശ്വനാഥൻ, സുനിൽ മടപ്പള്ളി, പി. ബാബുരാജ്, യു.എ. റഹീം, പ്രദീപ് ചോമ്പാല, കെ. അനിൽകുമാർ, ശശി കൂർക്കയിൽ, പി.പി. ഇസ്മായിൽ, കാവിൽ രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, സുബിൻ മടപ്പള്ളി, ഹാരിസ് മുക്കാളി, നസീർ വീരോളി, ബവിത്ത് തയ്യിൽ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജനകീയ സമിതികൾ: ഗതാഗത മന്ത്രി സി.പി. ജോൺ
Aug 15, 2026, 5:45 am GMT+0000
payyolionline.in
