കെഎസ്ആർടിസിക്ക്‌ 72 കോടി രൂപ കൂടി അനുവദിച്ചു

news image
Aug 28, 2024, 9:07 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിലും 71.53 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവാണ്‌ സർക്കാർ ഉറപ്പാക്കുന്നത്‌. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്‌. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ നൽകിയത്‌.


Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe