കുസാറ്റിൽ 4 പേർ മരിച്ച സംഭവം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

news image
Nov 27, 2023, 4:09 pm GMT+0000 payyolionline.in

കൊച്ചി : കുസാറ്റിൽ 4 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.  സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ നിർദേശിച്ചു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്.  ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe