കുരിയാടിയിൽ ഹാർബർ സ്ഥാപിക്കാനുള്ള പഠനം ഒരുമാസത്തിൽ പൂർത്തിയാക്കും- മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

news image
May 21, 2023, 4:50 am GMT+0000 payyolionline.in

വ​ട​ക​ര: കു​രി​യാ​ടി​യി​ൽ ഹാ​ർ​ബ​ർ സ്ഥാ​പി​ക്കാ​ൻ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ക്കും. വ​ട​ക​ര​യി​ൽ ന​ട​ന്ന തീ​ര​സ​ഭ​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​റി​യി​ച്ച​ത്. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തീ​ര​ദേ​ശ സ​ദ​സ്സി​ന് മു​ന്നോ​ടി​യാ​യു​ള്ള ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലു​ള്ള ച​ർ​ച്ച​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. കു​രി​യാ​ടി​യി​ല്‍ ഹാ​ര്‍ബ​ര്‍ സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​ത പ​ഠ​ന​ത്തി​ന് ശേ​ഷം ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള നോ​ഡ​ല്‍ ഏ​ജ​ന്‍സി​യെ കൊ​ണ്ട് വി​ശ​ദ​മാ​യ പ​ഠ​നം ഒ​രു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചോ​മ്പാ​ല്‍ ഹാ​ര്‍ബ​ര്‍ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​ര്‍ബ​ര്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. മേ​യ് 30ന് ​യോ​ഗം ചേ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 527 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യും പ​ദ്ധ​തി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ജ​ല​ദൗ​ര്‍ല​ഭ്യ​ത​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നും ജ​ല​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു. അ​ഴി​ത്ത​ല ഫി​ഷി​ങ് സെ​ന്റ​ര്‍ നി​ർ​മി​ക്കാ​നാ​യി വി​ശ​ദ​മാ​യ പ​ഠ​ന റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

മ​ട​പ്പ​ള്ളി, മാ​ടാ​ക്ക​ര സ്‌​കൂ​ളു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച വി​ഷ​യം എ​ന്നി​വ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ടു​ത്തും. ക​ട​ല്‍ഭി​ത്തി നി​ർ​മി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളെ കു​റി​ച്ച് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നും വി​ഷ​യം ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും ച​ര്‍ച്ച​യി​ല്‍ മ​ന്ത്രി പ​റ​ഞ്ഞു. മ​ത്സ്യ മാ​ലി​ന്യ​ത്തി​ൽ നി​ന്ന് വ​ളം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന യൂ​നി​റ്റ് അ​ഴി​യൂ​രി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും തീ​ര​സ​ദ​സ്സി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി പരിഷ്‌കരിക്കും -മന്ത്രി സജി ചെറിയാന്‍

​വട​ക​ര: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പ​രി​ഷ്‌​ക​രി​ക്കു​മെ​ന്നും അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ങ്ങ​ളാ​ക്കു​മെ​ന്നും ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. വ​ട​ക​ര​യി​ല്‍ തീ​ര​സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ക്ഷേ​മ​നി​ധി​യി​യി​ൽ​നി​ന്ന് അ​ന​ര്‍ഹ​രെ ഒ​ഴി​വാ​ക്കും.

മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന സാ​ഹ​ച​ര്യം വ​ര്‍ധി​ക്കു​ക​യാ​ണെ​ന്നും അ​പ​ക​ട​ര​ഹി​ത​മാ​യ മ​ത്സ്യ​ബ​ന്ധ​നം ഉ​റ​പ്പാ​ക്കാ​നാ​യി നി​യ​മം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ള്‍ ഉ​റ​പ്പു വ​രു​ത്തും. സി.​ആ​ര്‍.​സെ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ര​ദേ​ശ​മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ സ​ര്‍ക്കാ​ര്‍ത​ല​ത്തി​ല്‍ ഇ​ട​പെ​ട്ട് ഹി​യ​റി​ങ് ഉ​ള്‍പ്പെ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കെ.​കെ. ര​മ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് കെ.​പി. ഗി​രി​ജ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​സ​ജീ​വ് കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ പി. ​ശ്രീ​ജി​ത്, ഐ​ഷ ഉ​മ്മ​ർ, പി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ, മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ കൂ​ട്ടാ​യി ബ​ഷീ​ർ, ആ​ർ.​ഡി.​ഒ.​സി ബി​ജു, ടി.​പി. ഗോ​പാ​ല​ൻ, പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, കെ. ​പ്ര​കാ​ശ​ൻ, പി. ​സോ​മ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​പി. ബി​ന്ദു സ്വാ​ഗ​ത​വും ഫി​ഷ​റീ​സ് ജോ. ​ഡ​യ​റ​ക്ട​ർ ആ​ർ. അ​മ്പി​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe