തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. സ്വർണവില വീണ്ടും 46,000 കടക്കുമോ എന്നുള്ള ആശങ്കയിലാണ് ഉപഭോക്താക്കൾ. ഒരു പവന് ഇന്ന് 200 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,960 രൂപയാണ്.