കേദാര്‍നാഥ്: കുതിരയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന യുവാക്കളുടെ വിഡിയോ വൈറലായതോടെ അന്വേഷണവുമായി പൊലീസ്.കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിനും ഉത്തവിട്ടിട്ടുണ്ട്.
രണ്ട് യുവാക്കള്‍ ചേര്‍ന്ന് ചുമട് എടുക്കുന്ന കുതിരയുടെ മൂക്കും വായും പൊത്തിപ്പിടിച്ചശേഷം നിര്‍ബന്ധിതമായി കഞ്ചാവ് ചുരുട്ട് വലിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ശ്വാസമെടുക്കാന്‍ കഷ്ടപെടുന്ന കുതിരയെ വിഡിയോയിൽ കാണാം. വിഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഈ ക്രൂരത പ്രവർത്തിച്ചവർക്കെതിരേ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വിഡിയോയിൽ കാണുന്നവർക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ഇത്തരം എല്ലാ സംഭവങ്ങളും പൊലീസ് എമര്‍ജന്‍സി നമ്പറിലോ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.