കൊച്ചി > റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടർന്ന് സ്വർണവില. പവന് 640 രൂപ കൂടി. ഇതോടെ സ്വർണവില 58,000ത്തിനടുത്തെത്തി. 57,920 രൂപയാണ് നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഇത് 57,280 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയായി. എട്ടു ദിവസത്തിനിടെ 1720 രൂപയാണ് സ്വർണത്തിന് വർധിച്ചത്.
അന്താരാഷ്ട്രവിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയർത്തിയത്. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്രവില 2700 ഡോളർ കടന്നേക്കുമെന്നും അത് വീണ്ടും വില വർധിപ്പിക്കുമെന്നുമാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.