കുംഭമേള ദുരന്തം: ബജറ്റ് അവതരണത്തിനിടെ പ്രതിഷേധിച്ച് പ്രതിപക്ഷം; ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി

news image
Feb 1, 2025, 6:33 am GMT+0000 payyolionline.in

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ ഉണ്ടായ ദുരന്തം സഭ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയത്.

ബജറ്റ് അവതരണത്തിന് സ്പീക്കർ ധനമന്ത്രിയെ ക്ഷണിച്ചതോടെ മഹാകുംഭമേള ദുരന്തം ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ ബഹളം തുടങ്ങി. എന്നാൽ, പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെ സ്പീക്കർ ഓം ബിർല ധനമന്ത്രി നിർമല സീതാരാമനെ ബജറ്റ് അവതരത്തിന് ക്ഷണിച്ചു. ഇതിന് പിന്നാലെ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതീകാത്മക ഇറങ്ങിപ്പോക്ക് നടത്തിയത്.

അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടി എം.പിമാരും സഭയിൽ പ്രതിഷേധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe