പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ഇരുപത്തിരണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ മാസം 26 മുതൽ ഓഗസ്റ്റ് രണ്ട് വരെ നടക്കും. 26-ന് വൈകീട്ട് 5 മണിക്ക് കീഴൂർ പൂവെടിത്തറ, തച്ചൻകുന്ന് എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന കലനിറയ്ക്കൽ ഘോഷയാത്ര ചെട്ടിറക്കലിൽ സംഗമിച്ച് കീഴൂർ ശിവക്ഷേത്ര സന്നിധിയിൽ സമാപിക്കും.തുടർന്ന് വൈകീട്ട് 6 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് യജ്ഞദീപം തെളിയിച്ച് അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മലബാർ ദേവസ്വം ബോർഡ് അംഗം അഡ്വ. ജി.സി. പ്രശാന്ത്, അസിസ്റ്റന്റ് കമ്മീഷണർ പി. ഗിരീഷ് കുമാർ എന്നിവർ സംസാരിക്കും. യജ്ഞാചാര്യൻ പയ്യന്നൂർ പുതിയ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. യജ്ഞവേദിയിൽ വെച്ച് 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും. യജ്ഞത്തോട് അനുബന്ധിച്ചുള്ള രുഗ്മിണി സ്വയംവര ഘോഷയാത്ര ജൂലൈ 31-ന് വൈകീട്ട് 4 മണിക്ക് തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
കീഴൂർ ശിവക്ഷേത്രത്തിൽ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഈ മാസം 26 മുതൽ
Jul 24, 2026, 12:16 pm GMT+0000
payyolionline.in
പേരാമ്പ്ര ബൈപ്പാസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; നാല് പേർ ..
ഇനി ‘പ്രിയദർശിനി’യെ തൊട്ടു കളിച്ചാൽ പണി കിട്ടും; സ്ത്രീ സൗജന്യ യാ ..
