പയ്യോളി:വടക്കേ മലബാറിലെ ആദ്യ ക്ഷേത്രോത്സവമായ കീഴൂർ മഹാ ശിവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മുന്നോടിയായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ക്ഷേത്രസന്നിധിയിൽ ചേർന്ന ഭക്തജനങ്ങളുടെ യോഗത്തിൽ 151 അംഗ ആഘോഷ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തത്.
തുലാം 25-ന് നടത്തുന്ന നെല്ല് അളവോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകും.
വാഹികളായി കെ.വി കരുണാകരൻ നായർ (ചെയർ മാൻ),കാര്യാട്ട് ഗോപാലൻ, ഷൈലജ നമ്പ്യാർ, കെ.സി. പ്രഭാകരൻ അടിയോടി( വൈസ് ചെയർമാൻമാർ ), പി.ഹരിദാസൻ (ജനറൽ:കൺവീനർ) രവീന്ദ്രൻ കുറുമണ്ണിൽ, കുഞ്ഞിക്കണ്ണൻ അമ്പാടി, ബിന്ദു പണിക്കുളങ്ങര (ജോയിന്റ് കൺവീനർമാർ), ആർ. രമേശൻ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.
ട്രസ്റ്റി ബോർഡ് ചെയർമാൻ ആർ. രമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റി ബോർഡ് മെമ്പർ കപ്പന വേണുഗോപാലൻ സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർമാരായ സിന്ധു കെ.ടി., ദേവദാസൻ മരുത്താഴകുനി, പാരമ്പര്യ ട്രസ്റ്റി മെമ്പർ കെ. ദിവാകരൻ അടിയോടി, ട്രസ്റ്റി ബോർഡ് മെമ്പർ പി.കെ. അശോകൻ, കെ.ടി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
