കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആയുധം കണ്ടെത്താൻ കർണാടക പൊലീസ്

news image
Jan 11, 2025, 4:05 am GMT+0000 payyolionline.in

ബം​ഗ​ളൂ​രു: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ ആ​റ് മാ​വോ​വാ​ദി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ർ​ണാ​ട​ക പൊ​ലീ​സ് വ​നാ​ന്ത​ര​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ കീ​ഴ​ട​ങ്ങു​മ്പോ​ൾ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര അ​റി​യി​ച്ചു.

കീ​ഴ​ട​ങ്ങി​യ സം​ഘ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​രു മാ​വോ​വാ​ദി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും അ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ദ്ദേ​ഹം, സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ന​ക്സ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​റ്റാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന ആ​രെ​യും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യാ​യ ‘കൃ​ഷ്ണ’​യി​ലെ​ത്തി​യാ​ണ് മാ​വോ​വാ​ദി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്. വ​യ​നാ​ട് മ​ക്കി​മ​ല സ്വ​ദേ​ശി​നി ടി.​എ​ൻ. ജീ​ഷ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി വ​സ​ന്ത്, ചി​ക്ക​മ​ഗ​ളൂ​രു ശൃം​ഗേ​രി മു​ന്ദ​ഗാ​രു സ്വ​ദേ​ശി​നി മു​ണ്ടു​ഗാ​രു ല​ത, കാ​ല​സ ബ​ല​ഹോ​ളെ സ്വ​ദേ​ശി​നി വ​ന​ജാ​ക്ഷി, ദ​ക്ഷി​ണ ക​ന്ന​ട ബെ​ൽ​ത്ത​ങ്ങാ​ടി കു​ത്ത​ലൂ​ർ സ്വ​ദേ​ശി​നി സു​ന്ദ​രി, ക​ർ​ണാ​ട​ക റാ​യ്ച്ചൂ​ർ സ്വ​ദേ​ശി മാ​രേ​പ്പ അ​രോ​ടി എ​ന്ന ജ​യ​ണ്ണ എ​ന്നി​വ​രാ​ണ് സാ​യു​ധ പോ​ര​ട്ടം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​ധാ​ര​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ഇ​വ​രു​ടെ യൂ​നി​ഫോം മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​രു​ന്നു.

ചി​ക്ക​മ​ഗ​ളൂ​രു വ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ച ഇ​വ​ർ ആ​യു​ധ​ങ്ങ​ൾ വ​ന​ത്തി​ലോ മ​റ്റോ ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ നി​ഗ​മ​നം. ആ​യു​ധ​ങ്ങ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​വ കാ​ട്ടി​ൽ എ​വി​ടെ​യാ​ണ് നി​ക്ഷേ​പി​ച്ച​തെ​ന്ന് ഇ​തു​വ​രെ അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​ര​മേ​ശ്വ​ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

മാ​വോ​വാ​ദി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​ണ് ആ​യു​ധ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​മാ​യ ബി.​ജെ.​പി ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.

‘‘അ​വ​ർ ഇ​ത്ത​രം വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്ക​ട്ടെ. സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ജോ​ലി ചെ​യ്യും. ആ​യു​ധ​ങ്ങ​ൾ എ​വി​ടെ​യാ​ണ് ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മാ​വോ​വാ​ദി​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. അ​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ണ്ട്, അ​വ പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്’’ -ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റൊ​രു മാ​വോ​വാ​ദി​യാ​യ ര​വീ​ന്ദ്ര എ​ന്ന ര​വി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ടും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച്, കീ​ഴ​ട​ങ്ങി​യ സം​ഘം ര​വീ​ന്ദ്ര​യെ പു​റ​ത്താ​ക്കി​യി​രു​ന്നു. പ​ക്ഷേ, എ​ന്തു​കാ​ര​ണ​ത്താ​ലാ​ണ് അ​യാ​ളെ പു​റ​ത്താ​ക്കി​യ​തെ​ന്ന​ത് സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

ര​വീ​ന്ദ്ര​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​യാ​ൾ ചി​ക്ക​മ​ഗ​ളൂ​രു മേ​ഖ​ല​യി​ലാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി​ക​ൾ ക​ർ​ണാ​ട​ക​യി​ലെ അ​വ​സാ​ന​ത്തെ സ​ജീ​വ മാ​വോ​വാ​ദി​ക​ളാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ആ​രെ​ങ്കി​ലും വ​ന്നാ​ൽ, അ​ത് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കും. ഒ​ഡി​ഷ​യി​ൽ​നി​ന്നോ കേ​ര​ള​ത്തി​ൽ നി​ന്നോ വ്യ​ക്തി​ക​ൾ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്, ഞ​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കും. ന​ക്സ​ലി​സ​ത്തെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട് -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2024 ന​വം​ബ​ർ 18ന് ​ഉ​ഡു​പ്പി ജി​ല്ല​യി​ലെ ഹെ​ബ്രി​യി​ലെ പീ​ത​ബൈ​ലു ഗ്രാ​മ​ത്തി​ൽ ന​ക്സ​ൽ വി​രു​ദ്ധ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​വാ​ദി നേ​താ​വ് വി​ക്രം ഗൗ​ഡ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഘ​ത്തി​ലെ മ​റ്റം​ഗ​ങ്ങ​ൾ കീ​ഴ​ട​ങ്ങാ​ൻ സ​ന്ന​ദ്ധ​രാ​വു​ന്ന​ത്. കീ​ഴ​ട​ങ്ങി​യ ആ​റ് മാ​വോ​വാ​ദി​ക​ളെ 2024ലെ ​ക​ർ​ണാ​ട​ക ന​ക്സ​ൽ സ​റ​ണ്ട​ർ പോ​ളി​സി​യി​ലെ ‘എ’, ‘​ബി’ കാ​റ്റ​ഗ​റി പ്ര​കാ​രം പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

എ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ന്ദ​ഗാ​രു ല​ത, സു​ന്ദ​രി കു​ത​ലൂ​രു, വ​ന​ജാ​ക്ഷി ബി​ഹോ​ളെ, മാ​ര​പ്പ അ​രോ​ളി എ​ന്നി​വ​ർ​ക്ക് ഏ​ഴ​ര ല​ക്ഷ​വും കാ​റ്റ​ഗ​റി ബി​യി​ൽ ഉ​ൾ​പ്പെ​ട്ട വ​യ​നാ​ട് സ്വ​ദേ​ശി​നി ജി​ഷ, ജി​ഷ​യു​ടെ ഭ​ർ​ത്താ​വും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​യ വ​സ​ന്ത് കു​മാ​ർ എ​ന്നി​വ​ർ​ക്ക് നാ​ലു ല​ക്ഷ​വും വീ​ത​മാ​ണ് പു​ന​ര​ധി​വാ​സ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക.

ഈ ​തു​ക വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യി കൈ​മാ​റും. ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ വീ​തം ന​ൽ​കും. ബാ​ക്കി തു​ക ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ൽ​കും. കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​രെ ബം​ഗ​ളൂ​രു​വി​ലെ എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe