കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗം; 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ, യുഡിഎഫ് പ്രതിനിധികളെ കയറ്റിവിട്ടു

news image
Dec 21, 2023, 5:36 am GMT+0000 payyolionline.in

മലപ്പുറം: കാലിക്കറ്റ്‌ സർവ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ 5 അം​ഗങ്ങളെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ബിജെപി അനുകൂലികളാണെന്ന് ആരോപിച്ചാണ് ഇവരെ തടഞ്ഞത്. ഇവരെ ഗേറ്റിനകത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറ്റി വിട്ടില്ല. അതേസമയം, യോ​ഗത്തിനെത്തിയ യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പർമാരെ കടത്തി വിടുകയും ചെയ്തു. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ് ഹാളിന് പുറത്ത് ഇപ്പോൾ എസ്എഫ്ഐ പ്രവർത്തകർ സംഘടിക്കുകയാണ്. സെലക്ട് ഹാളിന്റെ കവാടത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിക്കുന്ന് പ്രതിഷേധിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അതിനിടെ, തടഞ്ഞ അംഗങ്ങൾ അകത്തേക്ക് കയറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

ഗവർണർ നോമിനേറ്റ് ചെയ്ത 9 സംഘപരിവാർ അംഗങ്ങളെ തടയുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഇവരെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുജനങ്ങളുടെ വികാരം എസ് എഫ് ഐ ഏറ്റെടുക്കുകയാണ്. ഇത് വരെയും ഒരു സംഘപരിവാർ അനുകൂലിയും കേരളത്തിലെ സർവകലാശാലയിലെ സെനറ്റിൽ എത്തിയിട്ടില്ല. അതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഇവരെ കയറ്റുന്നതെന്നും എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe