കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗർവണർ സ്റ്റേ ചെയ്തു

news image
Feb 2, 2024, 2:06 pm GMT+0000 payyolionline.in

തിരുവനന്തരപുരം: കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഗവർണറുടെ ഇടപെടൽ. ഗവർണർ നാമനിർദേശം നൽകിയ അധ്യാപകരുടെ പത്രിക തള്ളിയതിനെ തുടർന്നായിരുന്നു നടപടി. പത്രിക തള്ളിയത് സംബന്ധിച്ച് വി.സിയുടെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവർണർ നാമനിർദേശം നൽകിയ ഡോ. പി. രവീന്ദ്രൻ, ഡോ. ടി.എം വാസുദേവൻ എന്നിവരുടെ പത്രികയാണ് രജിസ്ട്രാർ തള്ളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തിൽനിന്നു മത്സരിച്ചു ജയിച്ചുവന്നവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എന്നാൽ, വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിർദേശം നൽകിയതെന്ന് രാജ്ഭവൻ വിശദീകരിച്ചു. സർവകലാശാലാ ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പത്രിക സമർപ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വൈസ് ചാൻസലർ നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് വി.സിമാരോട് ഗവർണർ ആവശ്യപ്പെട്ടു. ഒരുമാസത്തിനകം അറിയക്കണമെന്നും അല്ലാത്തപക്ഷം സ്വന്തം നിലക്ക് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്തുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe