കാട്ടുപോത്തി​െൻറ ആക്രമണം ; പേരാമ്പ്ര കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും പരിക്ക്

news image
Jan 20, 2024, 2:52 pm GMT+0000 payyolionline.in

പേരാമ്പ്ര: വിനോദസഞ്ചാരത്തിനെത്തിയ അമ്മക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.  പേരാമ്പ്ര കക്കയത്ത് വിനോദ സഞ്ചാരത്തിനെത്തിയ എറണാകുളം സ്വദേശികളായ നീതു ജോസ്, മകള്‍ ആന്‍ മരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. കക്കയം ഡാമിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ഈവേളയിലാണ് കാട്ടുപോത്ത് നീതുവിനെ ആ​ക്രമിച്ചത്. പരിക്കേറ്റ നീതുവിനെയും ആന്‍മരിയയെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നീതുവിന്റെ വയറിന്റെ ഭാഗത്തായിട്ടാണ് പരിക്ക്. പോത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഓടുന്നതിനിടെ താഴെ വീണതിനെ തുടര്‍ന്നാണ് ആന്‍ മരിയക്ക് പരിക്കേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe