കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരിക്കെ വാഹനത്തിനു തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

news image
May 25, 2023, 1:50 pm GMT+0000 payyolionline.in

കാഞ്ഞങ്ങാട് : ഓടിക്കൊണ്ടിരിക്കെ വാഹനത്തിനു തീപിടിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലാണ് സംഭവം. കോട്ടച്ചേരി മേൽപ്പാലത്തിനടുത്ത് റൈസ് മില്ലിനു സമീപത്ത് വച്ചാണ് ബൊലേറോയ്‌ക്ക് തീ പിടിച്ചത്.

അജാനൂർ ക്രസന്റ് സ്‌കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം 3.40നാണ് സംഭവം. അബ്ദുൾ സലാം, നിസാമുദ്ദിൻ എന്നിവരാണ് വാഹത്തിലുണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചിരുന്നത്. മില്ലിനു സമീപം എത്തിയപ്പോൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ശക്തമായ പുക ഉയർന്നെന്നും മുന്നിലുള്ള റോഡ് കാണാൻ കഴിഞ്ഞില്ലെന്നും നിസാമുദ്ദീൻ പറഞ്ഞു. ഇവർ വാഹനത്തിനു പുറത്തിറങ്ങിയ ഉടൻ തീ ആളിക്കത്തുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe