‘കവചം’ പരീക്ഷണം; 21ന് മലപ്പുറത്തെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

news image
Jan 17, 2025, 2:22 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ജനുവരി 21 ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. മലപ്പുറം ജില്ലയിലെ എട്ട് സ്‌കൂളുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ ആകെ 91 സൈറണുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഉദ്ഘാടന ദിവസമായ 21 ന് വൈകീട്ട് അഞ്ചിന് ശേഷം പ്രവര്‍ത്തന പരീക്ഷണത്തിന്‍റെ ഭാഗമായി സൈറണുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി, ജി.എച്ച്.എസ്.എസ്. തൃക്കാവ്, ജി.എം.എല്‍.പി.എസ് കൂട്ടായി നോര്‍ത്ത്, ജി.യു.പി.എസ് പുറത്തൂര്‍ പടിഞ്ഞാറെക്കര, ജി.എം.യു.പി.എസ് പറവണ്ണ, ജി.എഫ്.എല്‍.പി.എസ് പരപ്പനങ്ങാടി, ജി.എം.വി.എച്ച്.എസ്.എസ് നിലമ്പൂര്‍, ജി.വി.എച്ച്.എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe