കളമശേരി സ്ഫോടന കേസ്; ഡൊമിനിക് മാർട്ടിന്റെ സ്വഭാവ രീതികൾ പരിശോധിക്കാൻ പൊലീസ്, മനശാസ്ത്രജ്ഞരുടെ സേവനവും തേടും

news image
Nov 1, 2023, 2:07 pm GMT+0000 payyolionline.in

കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിന്റെ സ്വഭാവ രീതികൾ വിശദമായി പരിശോധിക്കാൻ പൊലീസ്. തെളിവുകൾ നശിപ്പിക്കാതെ ഓരോന്നായി കൈമാറുന്നതിലെ അസ്വാഭാവികതയാണ് ഇങ്ങനെയൊരു നീക്കം നടത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികൾ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഭാഗികമായെങ്കിലും കുറ്റം സമ്മതിക്കുന്നതെങ്കില്‍ മാർട്ടിൻ എല്ലാ തെളിവുകളും വേഗത്തിൽ പൊലീസിനു മുന്നിലേക്ക് കൊടുക്കുകയായിരുന്നു.

കുറ്റകൃത്യത്തിൽ പങ്കാളികളായവരെ രക്ഷിക്കാനുള്ള തന്ത്രമാണോ ഇതെന്നും പൊലീസിനു സംശയമുണ്ട്. താൻ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്ന് ആവർത്തിച്ച്, തെളിവുകൾ നല്‍കുകയാണ് ഡൊമനിക്കിന്റെ രീതി. ഈ ഘട്ടത്തിൽ ഡൊമിനിക് മാർട്ടിൻ പറയുന്നതിനെ അന്വേഷണസംഘം പൂർണമായി വിശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe