കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെ  യുവാവിന്  പാമ്പുകടിയേറ്റു

news image
Jun 16, 2023, 3:17 am GMT+0000 payyolionline.in
നാദാപുരം   : കല്ലാച്ചിയിൽ സ്കൂട്ടർ ഓടിച്ചുകൊണ്ടിരിക്കെ  യുവാവിന്  പാമ്പുകടിയേറ്റു. കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ ജാർഖണ്ഡ്‌ സ്വദേശി മുഹമ്മദിനെ (32)യാണ്‌  ശംഖുവരയൻപാമ്പ്‌ കടിച്ചത്‌.  വ്യാഴം വൈകിട്ട് 6.30ന്‌ കല്ലാച്ചി ടാക്സിസ്റ്റാൻഡ് പരിസരത്താണ് സംഭവം. ബൈക്ക് നിർത്തിയിരുന്ന  സ്ഥലത്ത് പാമ്പിനെ ടാക്സി ജീവനക്കാരൻ കണ്ടിരുന്നു. ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും പിന്നീട്‌ കണ്ടില്ല. സ്കൂട്ടിയുടെ മുൻവശത്തെ കണ്ണാടിയുണ്ടായിരുന്നില്ല. ഈ ദ്വാരത്തിൽ ഒളിച്ചിരുന്ന  പാമ്പ്‌ ഓടിക്കുന്നതിനിടെ  ഇടത് കൈയ്‌ക്ക് കടിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാർ  ഉടൻ വടകരയിലെ  സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe