കനത്ത മഴ: ഒമാനിൽ 12 മരണം; മരിച്ചവരിൽ മലയാളിയും

news image
Apr 15, 2024, 4:41 am GMT+0000 payyolionline.in

മസ്കത്ത്: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒമാനിൽ മരണം 12 ആയി. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. അടൂർ സ്വദേശി സുനിൽകുമാറാണ് മരിച്ചത്.

സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ.

 

മരിച്ചവരിൽ 9 പേരും കുട്ടികളാണ്. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാ​ഹനം ഒഴുകിപ്പോയാണ് 8 പേർ മരിച്ചത്.

 

ഇതിൽ 6 പേർ കുട്ടികളാണ്. ഒഴുക്കിൽപെട്ട് കാണാതായ 8 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു.

 

നിരവധി പേരാണ് വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങളിലും വാഹനങ്ങളിലുമടക്കം കുടുങ്ങിക്കിടക്കുന്നത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.

 

ന്യൂമനർദത്തെത്തുടർന്ന് മഴ ശക്തമായതോടെയാണ് ഒമാനിൽ കനത്ത നാശനഷ്ടങ്ങളുണ്ടായത്.വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ മസ്‌കത്ത്, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകൾക്ക് ഏപ്രിൽ 15 തിങ്കളാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe