കണ്ണൂർ-ഫുജൈറ പ്രതിദിന ഇൻഡിഗോ സർവീസ് ഒക്ടോബർ 25 മുതൽ

news image
Sep 14, 2026, 8:41 am GMT+0000 payyolionline.in

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലെ ഫുജൈറയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസ് ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നു. വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി പ്രതിദിന സർവീസായാണ് ഇൻഡിഗോ സർവീസ് പുനഃക്രമീകരിച്ചിരിക്കുന്നത്.

പുതിയ സമയക്രമമനുസരിച്ച് ദിവസവും രാത്രി 9.30-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ പ്രാദേശിക സമയം രാത്രി 11.30-ഓടെ ഫുജൈറയിൽ എത്തും. തിരികെ പുലർച്ചെ 4.05-ന് ഫുജൈറയിൽ നിന്ന് പുറപ്പെട്ട് രാവിലെ 9.15-ഓടെ കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന രീതിയിലാണ് വിമാന സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe