കൊയിലാണ്ടി: കണയങ്കോട് പുഴയിൽ യുവാവ് ചാടി മരിച്ചു. ഉണ്ണി കുളം ശാന്തിനഗർ കേളോത്ത് പ റമ്പ് അലാവുദ്ധീൻ്റ മകൻ മുഹമ്മദ് ഉവൈസ്(20) ആണ് ഉച്ചയ്ക്ക് ഒരു മണിയോടെ കണയങ്കോട് പാലത്തിൽ നിന്നും പുഴയിലെക്ക് ചാടി മരിച്ചത്. ഇയാൾ കൈ ഞരമ്പ് മുറിച്ചാണ് പാലത്തിനു സമീപത്തുനിന്ന് ചാടിയത്.. ഒരു ബൈക്ക് യാത്രകാരൻ ഇയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും കുതറിമാറി പുഴയിലെക്ക് ചാടുകയായിരുന്നു.
ഉടൻതന്നെ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ കുടങ്ങുകയായിരുന്നു. ഫയർഫോഴിസിൻ്റെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..മാതാവ്: മുംതാസ് . സഹോദരങ്ങൾ: അഭിഷർ, മുസവ്വിയർ