വടകര: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു വാഹന പരിശോധനയില്‍ രണ്ട് പേര്‍ പിടിയിലായി. വണ്ടി ഓടിച്ച പാലക്കാട് ഒറ്റപ്പാലം ചെർപ്പുളശ്ശേരി നീരിറ്റിലിങ്കൽ വീട്ടിൽ സനൽ (26), പിറകിലിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്ങോട് താഴത്തയിൽ വീട്ടിൽ ഇബ്രാഹിം (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ എൽ 51 കെ 3019 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 500 എം എൽ 72 ബോട്ടിൽ(36 ലിറ്റർ) മാഹി മദ്യകുപ്പികളാണ് പിടിച്ചെടുത്തത്.
വടകര എക്സൈസ് കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാവുന്നത്. പ്രിവൻറീവ് ഓഫീസർ സോമസുന്ദരന്‍, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ, അരുൺ, ശ്യം രാജ് എന്നിവര്‍ ചേർന്നാണ് മദ്യം പിടികൂടിയത്.
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസ്, ഫോറെസ്റ്റ്, ആർ പി എഫ് എന്നീ ഡിപാർട്മെന്റുകളും ചേർന്നു സംയുക്തമായി റെയ്ഡുകളും വാഹനങ്ങളും ട്രെയിനുകളും നടത്തുന്ന പരിശോധന കര്‍ശനമാക്കിയെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എൻ റിമേഷ്അറിയിച്ചു.