‘ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ’; നവോദയ സ്കൂൾ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി; കാരണം ദുരൂഹം

news image
Mar 11, 2026, 3:21 am GMT+0000 payyolionline.in

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വിദ്യാർത്ഥി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

‘ഐ ഹേറ്റ് മൈ ലൈഫ് അമ്മൂ’ (എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു) എന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ സ്കൂളിലെത്തിയ അഭിഗീതിനെ ഉച്ചയ്ക്ക് ശേഷമാണ് കാണാതായത്. തുടർന്ന് സഹപാഠികളും ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

നാല് മാസത്തിനിടെ ഇതേ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. മാസങ്ങൾക്ക് മുൻപ് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്. നേഹയെയും സമാനമായ രീതിയിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് മറ്റൊരു വിദ്യാർത്ഥി കൂടി ജീവിതം അവസാനിപ്പിച്ചത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe