ഐഫോൺ 17ന് വൻ വിലകിഴിവ്; ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ 2026 അറിയേണ്ടതെല്ലാം…

news image
Jan 14, 2026, 5:08 am GMT+0000 payyolionline.in

ഈ വർഷത്തെ ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 17ന് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവക്ക് വൻ വിലക്കിഴിവുകളാണ് ഈ സെയിലിൽ ലഭിക്കുക. എന്നാൽ സെയിൽ തുടങ്ങുന്നതിന് മുമ്പ് തന്നെ ‘ഏർലി ബേർഡ്’ ഡീലുകളിലൂടെ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ‘ഐഫോൺ 17’ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്.

ഐഫോൺ 17: വിലയും ഓഫറുകളും

കഴിഞ്ഞ സെപ്റ്റംബറിൽ 82,900 രൂപയ്ക്ക് പുറത്തിറക്കിയ ഐഫോൺ 17 (256GB വേരിയന്റ്), ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഉൾപ്പെടെ 74,990 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാണ്. ലാവണ്ടർ, മിസ്റ്റ് ബ്ലൂ, സേജ് ഗ്രീൻ, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ അഞ്ച് ആകർഷകമായ നിറങ്ങളിൽ ഈ ഫോൺ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും ലഭിക്കും. മറ്റ് ബാങ്കുകളുടെ കാർഡുകൾക്ക് 15 ശതമാനം വരെ ഇളവുണ്ടാകും.

പ്രധാന സവിശേഷതകൾ

ഐഫോൺ 16നെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുമായാണ് ഐഫോൺ 17 എത്തിയിരിക്കുന്നത്. 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ. 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഫോണിന്റെ പ്രത്യേകതയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ A19 ചിപ്‌സെറ്റ്, മുൻ മോഡലിനേക്കാൾ 40 ശതമാനം കൂടുതൽ സി.പി.യു കരുത്ത് വാഗ്‌ദാനം ചെയ്യുന്നു. പിന്നിൽ 48 മെഗാപിക്സലിന്റെ രണ്ട് കാമറകൾ. മുൻവശത്ത് സെൽഫികൾക്കായി പ്രോ മോഡലുകൾക്ക് സമാനമായ 18 മെഗാപിക്സൽ സെന്റർ സ്റ്റേജ് കാമറയും നൽകിയിട്ടുണ്ട്. സെറാമിക് ഷീൽഡ് 2 സംരക്ഷണവും പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങും ഫോണിനുണ്ട്.

സെയിൽ എപ്പോൾ തുടങ്ങും?

ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 17നാണ് ആരംഭിക്കുക. എന്നാൽ ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് മെമ്പർമാർക്ക് 24 മണിക്കൂർ മുമ്പേ (ജനുവരി 16 മുതൽ) സെയിലിൽ പങ്കെടുക്കാം. ഐഫോണിന് പുറമെ മറ്റ് സ്മാർട്ട്ഫോണുകൾക്കും വാഷിങ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകൾ പ്രതീക്ഷിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe