ഏഞ്ഞിലാടി മൂസ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു; കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

news image
Jul 5, 2026, 5:59 am GMT+0000 payyolionline.in

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ്‌ടു, സ്കോളർഷിപ്പ്, മദ്രസ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ എഞ്ഞിലാടി മൂസ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ കെ.ടി സിന്ധു, പി. ബാലകൃഷ്ണൻ, അഷ്‌റഫ് മാസ്റ്റർ, ഏഞ്ഞിലാടി അഹ്‌മദ്‌, സിജിന പൊന്നിയേരി, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ദേവദാസ് മരൂത്താഴ സ്വാഗതവും നിഷാദ് അനുഗ്രഹ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe