ഏക സിവിൽകോഡ് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് സീതാറാം യെച്ചൂരി

news image
Jul 15, 2023, 9:45 am GMT+0000 payyolionline.in

കോഴിക്കോട്: വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ബി.ജെ.പി സർക്കാർ ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അതാത് വിഭാഗങ്ങൾ തന്നെയാണ് സമത്വത്തിനായുള്ള കാലോചിതമായ മാറ്റങ്ങൾ കൊണ്ടു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഏക സിവിൽകോഡിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ഏക സിവിൽകോഡിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാർ ഇന്നാണ് നടക്കുന്നത്. സെമിനാറിൽ പ​ങ്കെടുക്കുന്നതിനായാണ് യെച്ചൂരി കോഴിക്കോട്ടേക്ക് എത്തിയത്. യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടകൻ. അതേസമയം, കോ​ൺ​ഗ്ര​സി​നെ മാ​റ്റി​നി​ർ​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ത​ന്നെ സെ​മി​നാ​റി​ന്‍റെ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട മ​റ​നീ​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ കോ​ൺ​ഗ്ര​സി​നെ മാ​റ്റി​നി​ർ​ത്തി​യ​തെ​ങ്കി​ൽ വ്യ​ക്തി​നി​യ​മ​ങ്ങ​ളി​ൽ സി.​പി.​എ​മ്മി​ന്‍റെ വ്യ​ക്ത​ത എ​ന്താ​ണെ​ന്ന മ​റു​ചോ​ദ്യം ഉ​യ​ർ​ത്തി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ നേ​രി​ട്ട​ത്. സി.​പി.​എം താ​ത്ത്വി​കാ​ചാ​ര്യ​ൻ ഇ.​എം.​എ​സ്​ ന​മ്പൂ​തി​രി​പ്പാ​ട്​ അ​ട​ക്കം എ​ടു​ത്ത ശ​രീ​അ​ത്ത്​ വി​രു​ദ്ധ നി​ല​പാ​ടു​ക​ളും കോ​ൺ​ഗ്ര​സ്​ ഉ​യ​ർ​ത്തി.

പ്ര​തി​രോ​ധ​ത്തി​ലാ​യ സി.​പി.​എം, യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്​​ലിം ലീ​ഗി​നെ സെ​മി​നാ​റി​ലേ​ക്ക്​ ക്ഷ​ണി​ച്ച്​ രാ​ഷ്​​​ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്ക്​ നി​റം പ​ക​ർ​ന്നു. പ​​ങ്കെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ലു​ള്ള അ​നി​ശ്ചി​ത​ത്വം ലീ​ഗി​ന​ക​ത്ത്​ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ത്തി​യ​പ്പോ​ൾ പാ​ണ​ക്കാ​ട്ട്​ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം ചേ​ർ​ന്ന്,​ സെ​മി​നാ​റി​ൽ ലീ​ഗ്​ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചു.

യു.​ഡി.​എ​ഫി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​നു​ള്ള സി.​പി.​എം ത​ന്ത്രം ഇ​തോ​ടെ പൊ​ളി​ഞ്ഞെ​ങ്കി​ലും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്​​ട്രീ​യ നേ​ട്ട​ത്തി​നു​ള്ള അ​വ​സ​ര​മാ​യി സെ​മി​നാ​ർ മാ​റു​മെ​ന്നാ​ണ്​ സി.​പി.​എ​മ്മി​ന്‍റെ പ്ര​തീ​ക്ഷ. വി​വി​ധ മ​ത വി​ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​ണെ​ങ്കി​ലും ഇ​തൊ​രു മു​സ്​​ലിം വി​ഷ​യ​മാ​ക്കി ഉ​യ​ർ​ത്തി സ​മു​ദാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ്​ സി.​പി.​എം ഉ​യ​ർ​ത്തു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വു​മു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe