എ.ഐ കാമറ: നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയ 240 വാഹനങ്ങൾ പിടിയിൽ

news image
Jul 8, 2023, 10:46 am GMT+0000 payyolionline.in

കൊ​ല്ലം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ എ.​​​ഐ കാ​മ​റ​യെ ക​ബ​ളി​പ്പി​ക്കാ​നാ​യി ന​മ്പ​ർ പ്ലേ​റ്റു​ക​ളി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ച്ച 243 വാ​ഹ​ന​ങ്ങ​ൾ​ പൊ​ലീ​സ്​ പി​ടി​യി​ൽ. വാ​ഹ​ന ന​മ്പ​റു​ക​ൾ തി​രി​ച്ച​റി​യാ​ത്ത രീ​തി​യി​ലാ​ക്കി നി​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ സ്​​പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

ന​മ്പ​ർ പ്ലേ​റ്റു​ക​ളി​ല്ലാ​തെ​യും ന​മ്പ​റു​ക​ൾ ചു​ര​ണ്ടി മാ​റ്റി​യും ന​മ്പ​റു​ക​ൾ മാ​റ്റം വ​രു​ത്തി​യും സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ചു​മാ​ണ് ഇ​വ​ർ കാ​മ​റ​യെ ക​ബ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലാ​യി 234 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും ഒ​മ്പ​ത്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് കേ​സ്​ ചു​മ​ത്തി കോ​ട​തി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

ച​വ​റ തെ​ക്കും​ഭ​ാഗം സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളും ചാ​ത്ത​ന്നൂ​ർ, പ​ര​വൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ട് വീ​ത​വും ക​ണ്ണ​ന​ല്ലൂ​ർ, ച​വ​റ സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നു​വീ​ത​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ കോ​ട​തി​ക്ക് കൈ​മാ​റി. ന​മ്പ​ർ മാ​റ്റം വ​രു​ത്തി ഉ​പ​യോ​ഗി​ക്കു​ന്ന​ത് 10,000 രൂ​പ പി​ഴ​ചു​മ​ത്തു​ന്ന കു​റ്റ​മാ​ണ്. ന​മ്പ​റു​ക​ൾ തി​രി​ച്ച​റി​യാ​ത്ത രീ​തി​യി​ലാ​ക്കി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണം. നി​യ​മ​വി​രു​ദ്ധ​മാ​യി ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe