എസ്.ടി.യു പയ്യോളി ഓട്ടോ സെക്ഷൻ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു; സി.എച്ച് സെന്റർ ഫണ്ട് കൈമാറി

news image
Mar 19, 2026, 4:51 am GMT+0000 payyolionline.in

പയ്യോളി: എസ്.ടി.യു പയ്യോളി ഓട്ടോ സെക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓട്ടോ തൊഴിലാളികൾക്കായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പയ്യോളി മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ, ഓട്ടോ തൊഴിലാളികൾ സ്വരൂപിച്ച കോഴിക്കോട് സി.എച്ച് സെന്ററിലേക്കുള്ള ധനസഹായവും കൈമാറി.

എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സി ഷുക്കൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലത്തീഫ് ടി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ടി.യു കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി കാസിം കോടിക്കൽ, റാഫി ടി, ഷാജഹാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി യു.കെ.പി റഷീദ് സ്വാഗതവും അൻസാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe