ഇടുക്കി: കെട്ടിടം ക്രമവല്‍ക്കരിച്ച് നല്കി നികുതി സ്വീകരിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവര്‍സിയറും ഉടുമ്പന്‍ഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ വിഷ്ണു എച്ചിനെയാണ് വിജിലന്‍സ് ഇന്നലെ കയ്യോടെ പിടികൂടിയത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ഞ്ചോല സ്വദേശിയായ പരാതിക്കാരന് ചതുരംഗപ്പാറ വില്ലേജില്‍ വാങ്ങിയ വസ്തുവില്‍ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാന്‍ തയ്യാറാക്കി ഉടുമ്പന്‍ഞ്ചോല ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.കെട്ടിടത്തിന്റെ റോഡില്‍ നിന്നുള്ള അകലത്തില്‍ അവ്യക്തതയുള്ളതിനാല്‍ അപാകതകള്‍ പരിഹരിച്ച് അപേക്ഷ വീണ്ടും സമര്‍പ്പിക്കാൻ പഞ്ചായത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ പ്ലാന്‍ തയാറാക്കിയ എന്‍ജിനിയര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിച്ച ശേഷം പഞ്ചായത്തിലെ ഓവര്‍സിയറായ വിഷ്ണുവിനെ നേരില്‍ കണ്ടിരുന്നു. ആ സമയം കെട്ടിടത്തിന്റെ കൂടുതലായി നിര്‍മ്മിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം റെഗുലറൈസ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നും അപ്പോള്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ചെയ്ത് നല്‍കാമെന്നും വിഷ്ണു പറഞ്ഞു.ഇതിനായി 50,000 രൂപ കൈക്കൂലി നല്‍കണമെന്നും ഓവര്‍സിയര്‍ വിഷ്ണു ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം പരാതിക്കാരന് ഓവര്‍സിയറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെട്ടിടം പരിശോധിച്ച് പഞ്ചായത്തിലെ കാര്യങ്ങള്‍ ശരിയാക്കി നല്‍കുന്നതിന് 50,000 രൂപ ശനിയാഴ്ച നേരിട്ട് കൈമാറണമെന്ന് വിഷ്ണു പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ കൈക്കൂലി നല്കി കാര്യം സാധിക്കാന്‍ താല്പര്യമില്ലാത്ത പരാതിക്കാരന് ഈ വിവരം ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.
- Home
- Latest News
- എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക്കോ; പഞ്ചായത്ത് ഓവര്‍സിയര്‍ എത്തിയത് വിജിലൻസിന്റെ കുരുക്കിലേക്ക്
എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക്കോ; പഞ്ചായത്ത് ഓവര്‍സിയര്‍ എത്തിയത് വിജിലൻസിന്റെ കുരുക്കിലേക്ക്
Share the news :
Dec 21, 2025, 4:27 am GMT+0000
payyolionline.in
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക നിർദേശം
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ ..
Related storeis
അടുക്കള ബജറ്റ് ഇനി താളം തെറ്റില്ല; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണ...
Feb 3, 2026, 4:54 pm GMT+0000
മിനിമം ബാലൻസില്ലെങ്കിൽ ‘പിഴക്കൊള്ള’; പൊതുമേഖലാ ബാങ്കുകൾ...
Feb 3, 2026, 4:45 pm GMT+0000
പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റും എസിയും; വിദ്യാഭ്യാസ മേഖലയിൽ സമഗ...
Feb 3, 2026, 4:34 pm GMT+0000
രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സാധിക്കില്ലെങ്കിൽ ഇന്ത്യ വിട്ട് പോകാം;...
Feb 3, 2026, 2:59 pm GMT+0000
മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മ...
Feb 3, 2026, 2:50 pm GMT+0000
ആര് ആര് ടി എസുമായി കേരളം മുന്നോട്ട്; ഉത്തരവ് പുറത്തിറക്കി ഗതാഗത വ...
Feb 3, 2026, 12:46 pm GMT+0000
More from this section
ശമ്പളം കുത്തനെ ഉയരും, പക്ഷേ ബജറ്റിൽ ശമ്പള വർധനവ് പ്രഖ്യാപനം ഉണ്ടായി...
Feb 3, 2026, 10:52 am GMT+0000
സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച...
Feb 3, 2026, 10:48 am GMT+0000
മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് അപകടം; കൊച്ചിയില്‍ യുവാവിന് ദാരുണാന്ത്യം
Feb 3, 2026, 10:27 am GMT+0000
കഞ്ചാവ് വേട്ടക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്ര...
Feb 3, 2026, 10:23 am GMT+0000
ലോക്സഭയിലെ പ്രതിഷേധത്തിൽ കടുത്ത നടപടിയുമായി സ്പീക്കർ, ഹൈബി ഈഡനും ഡീ...
Feb 3, 2026, 10:16 am GMT+0000
രാവിലെ കുറഞ്ഞ സ്വർണവില ഉച്ചക്ക് കൂടി; ഇന്നും ചാഞ്ചാട്ടം
Feb 3, 2026, 9:55 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല: ‘സിനിമയെ കലയായി കണ്ടാൽ പോരേ’?; ...
Feb 3, 2026, 9:31 am GMT+0000
നമുക്ക് വീട്ടിലിരുന്ന് ആധാറിലും പാൻ കാർഡിലും പേരുമാറ്റം ; വഴി ഇതാ..
Feb 3, 2026, 8:36 am GMT+0000
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഫെയ്സ് ആപ്പ്; ആപ്പിന് മുന്നിൽ നിന്നാൽ ...
Feb 3, 2026, 7:23 am GMT+0000
ലാബുകളിൽ മിന്നൽ പരിശോധന; 1997ൽ കാലാവധി കഴിഞ്ഞസാമഗ്രികൾ കണ്ടെത്തി
Feb 3, 2026, 7:13 am GMT+0000
സ്വർണവില കുറഞ്ഞു
Feb 3, 2026, 7:11 am GMT+0000
ഓൺലൈൻ സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നില്ല; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
Feb 3, 2026, 7:01 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ സൂപ്പര്‍ ചെക്കിങ്ങില്‍ പരാജയപ്പെട്ട...
Feb 3, 2026, 5:18 am GMT+0000
മക്കളെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത് ! അക്കൗണ്ട് കാലിയാകും
Feb 3, 2026, 4:24 am GMT+0000
എ.ഐ ടൂളുകൾക്ക് പണം ഈടാക്കാൻ മെറ്റ; ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്...
Feb 3, 2026, 4:16 am GMT+0000
