എലത്തൂരിൽ കാറുകൾക്ക് തീപിടിച്ചു; ഒരു കാർ പൂർണമായി കത്തി നശിച്ചു- വീഡിയോ

news image
Feb 13, 2023, 2:54 pm GMT+0000 payyolionline.in

എലത്തൂർ: റെയിൽവേ സ്റ്റേഷൻ സമീപം നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തി നശിച്ചു. ഇന്ന് രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. എലത്തൂർ
റെയിൽവേ സ്റ്റേഷന് പരിസരത്തെ അടിക്കാടുകളിൽ നിന്ന് പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ട് കാറുകളിലേക്ക് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കൊയിലാണ്ടി, മീഞ്ചന്ത കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe