എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തം; തീയണയ്ക്കാൻ തീവ്രശ്രമം, ആളുകളെ സ്ഥലത്ത് നിന്ന് മാറ്റി

news image
Jan 5, 2025, 8:29 am GMT+0000 payyolionline.in

എറണാകുളം:എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയിലെ തീ വലിയ രീതിയിൽ ആളിപടരുകയാണ്. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടിത്തുമുണ്ടായത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

കൂടുതൽ ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വലിയ രീതിയിൽ ആളി പടരുകയാണ്. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി  കടയിൽ വൻ തീപിടിത്തമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe