എയിംസിൽ നിലപാട് മാറ്റി കേരളം;കോഴിക്കോട്ടല്ല, വേണ്ടത് കാസർകോട്ട്

news image
Jun 7, 2023, 4:16 am GMT+0000 payyolionline.in

ന്യൂഡൽഹി: കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) സ്ഥാപിക്കേണ്ട ജില്ലയുടെ കാര്യത്തിൽ നിലപാട് മാറ്റി സംസ്ഥാന സർക്കാർ. കോഴിക്കോട്ട് വേണമെന്ന ആവശ്യം തിരുത്തി, കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന പ്രത്യേക നിവേദനവുമായി സർക്കാർ കേന്ദ്രത്തെ സമീപിച്ചു.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ പ്രത്യേകം കണ്ട് ആവശ്യം ഉന്നയിക്കുകയായിരുന്നു. ആരോഗ്യമന്ത്രി കേരളത്തിൽ വന്നപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോഴും കോഴിക്കോട്ട് എയിംസ് അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരുന്നത്. അതിനായി കിനാലൂരിൽ സ്ഥലം കണ്ടെത്തുകയും പരിശോധനകളെല്ലാം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ എയിംസ് കാസർകോട് മതിയെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നത്. ഈ മലക്കംമറിച്ചിലിന് കെ.വി. തോമസ് വാർത്തസമ്മേളനത്തിൽ വ്യക്തമായ മറുപടി നൽകിയില്ല.
എന്നാൽ, നിലപാട് മാറ്റിയതിന് കാരണം പുതിയ നിവേദനത്തിൽ വിശദീകരിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ മംഗളൂരുവിൽനിന്ന് 25 കി.മീ. മാത്രം അകലെ എയിംസിന് പറ്റിയ സ്ഥലം കേരള സർക്കാർ കണ്ടെത്തിയിട്ടുണ്ട്. വികസന, ആരോഗ്യ രംഗങ്ങളിൽ പിന്നാക്ക ജില്ലയായ കാസർകോട്ട് ചികിത്സ സൗകര്യങ്ങൾ വളരെ പരിമിതമാണ്. കാസർകോട്ട് എയിംസ് വന്നാൽ തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും ഒരുപോലെ ഉപകരിക്കും. ജനിതക വൈകല്യമുള്ള കുട്ടികളടക്കം ഒട്ടേറെ പേർക്ക് കാസർകോട്ട് പ്രത്യേക ചികിത്സ​ക്ക്​ സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യം. എ​യിം​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി കാ​സ​ർ​കോ​ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

എ​യിം​സ്​ അ​നു​വ​ദി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി വൈ​കാ​തെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​മെ​ന്ന വി​ശ​ദീ​ക​ര​ണ​വും തോ​മ​സ്​ ന​ൽ​കി. ഇ​ക്കു​റി ന​ഴ്​​സി​ങ്​ കോ​ള​ജ്​ കേ​ര​ള​ത്തി​ന്​ കി​ട്ടാ​തെ​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളും മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ തോ​മ​സ്​ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe