യുപിഐ എന്നാല്‍ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്. ഇത് NPCI വികസിപ്പിച്ച പണമിടപാട് സംവിധാനമാണ്. എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ സഹായിക്കുന്നതാണ് ഇത്. യുപിഐ പേയ്മെന്റ് സിസ്റ്റം വഴി വഴി എളുപ്പം പണം അയക്കാനും പണം സ്വീകരിക്കാനുമാവും. ബില്ലുകള്‍ അടക്കാനും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനും ഇതുവഴി എളുപ്പത്തില്‍ സാധിക്കും.
UPI എങ്ങനെ പ്രവർത്തിക്കുന്നു?
UPI ഉപയോഗിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുക.
UPI വേഗതയേറിയതാണ്. ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമാണ് അത്. പണം നിമിഷങ്ങള്‍ക്കുള്ളില്‍ കൈമാറ്റം ചെയ്യപ്പെടുന്നു.
വ്യാപാരികള്‍ക്ക് പണമിടപാടുകള്‍ എളുപ്പത്തിലാക്കുന്ന സംവിധാനമാണ് യു പി ഐ. ഇതുവഴി അതിവേഗം പണം കിട്ടുന്നു.യുപിഐ ഉപയോഗിക്കാന്‍ ഒരു ബാങ്ക് അക്കൗണ്ട് വേണം. ഒപ്പം, ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണും വേണം. ഒരു ലക്ഷം രൂപ വരെ ഇങ്ങനെ അതിവേഗം ട്രാന്‍സ്ഫര്‍ ചെയ്യാം.UPI പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കാന്‍ ആദ്യം ഒരു അക്കൗണ്ട് ഉണ്ടാക്കണം. ഒരു വെര്‍ച്വല്‍ പേയ്മെന്റ് വിലാസമാണ് നിങ്ങളുടെ യു പി ഐ ഐഡി.