എടിഎമ്മിൽ ഒരു ദിവസം എത്ര രൂപ വരെ നിക്ഷേപിക്കാം? ബാങ്കുകൾ പറയുന്ന പരിധി ഇതാണ്

news image
Oct 2, 2024, 8:41 am GMT+0000 payyolionline.in

ലോകത്ത് സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തിൽ ഈ മാറ്റങ്ങൾ വലിയ രീതിയിലാണ് പ്രതിഫലിക്കുന്നത്. സെപ്തംബർ ആദ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം വഴി പണം നിക്ഷേപിക്കുന്നതിനുള്ള സൗകര്യം നൽകിയിരുന്നു. അതായത്, യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് വഴി ഇനി എടിഎമ്മുകളിൽ പണം നിക്ഷേപിക്കാം. യുപിഐ ഇൻ്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് (യുപിഐ-ഐസിഡി) സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി രവിശങ്കറാണ് ആരംഭിച്ചത്. അതേസമയം, ചില ബാങ്കുകൾ എടിഎമ്മുകളിൽ പണം നിക്ഷേപിക്കുന്ന പരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യം, ബാങ്ക് അക്കൗണ്ട് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഓരോരുത്തർക്കും ഈ പരിധി വ്യത്യസ്തമായിരിക്കും.ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്‌ഡ്രോവൽ മെഷീൻ (ADWM) എന്നത് ഒരു തരം എടിഎം മെഷീനാണ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കിന്റെ ശാഖ സന്ദർശിക്കാതെ തന്നെ അവരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ കഴിയും.

നിക്ഷേപിക്കുന്നതിനുള്ള പരിധി അറിയാം

പഞ്ചാബ് നാഷണൽ ബാങ്ക്

പിഎൻബി ഉപഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്‌ഡ്രോവൽ മെഷീൻ വഴി പ്രതിദിനം പരമാവധി 1 ലക്ഷം വരെ നിക്ഷേപിക്കാൻ കഴിയും. അല്ലെങ്കിൽ മൊത്തം 200 നോട്ടുകൾ നിക്ഷേപിക്കാം. അക്കൗണ്ട് പാൻ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് ഒരു ലക്ഷം രൂപ നിക്ഷേപിക്കാൻ കഴിയുക. പാൻ ലിങ്ക് ചെയ്യാത്തവർക്ക് 49,900 രൂപ മാത്രമേ നിക്ഷേപിക്കാൻ കഴിയൂ.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിത്ത്‌ഡ്രോവൽ മെഷീൻ വഴി പ്രതിദിനം പരമാവധി 200 നോട്ടുകൾ നിക്ഷേപിക്കാം. ബാങ്ക് അക്കൗണ്ട് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഒരാൾക്ക് 49,999 രൂപ നിക്ഷേപിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

എസ്ബിഐ ഉപഭോക്താക്കൾക്ക് കാർഡ്‌ലെസ് സൗകര്യം വഴി, എടിഎം മെഷീനുകൾ വഴി അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ബാങ്ക് അക്കൗണ്ട് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഒരാൾക്ക് 49,999 രൂപ നിക്ഷേപിക്കാം.

ശ്രദ്ധിക്കേണ്ട കാര്യം, ഉപഭോക്താക്കൾക്ക് ഓട്ടോമാറ്റിക് ഡെപ്പോസിറ്റ് മെഷീൻ വഴി 100, 200, 500 അല്ലെങ്കിൽ 2000 നോട്ടുകൾ മാത്രമേ നിക്ഷേപിക്കാൻ കഴിയൂ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe