എഐ ക്യാമറ: എസ്‌റ്റിമേറ്റ്‌ കൃത്യമായ മാനദണ്ഡത്തോടെയെന്ന് മന്ത്രി പി രാജീവ്

news image
Aug 9, 2023, 10:38 am GMT+0000 payyolionline.in

തിരുവനന്തപുരം> എഐ ക്യാമറ സ്ഥാപിക്കാൻ കെൽട്രോൺ എസ്റ്റിമേറ്റ് തയ്യാറാക്കിയത് കൃത്യമായ മാനദണ്ഡങ്ങളോടെയാണെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. എഐ ക്യാമറകൾക്കും സാമഗ്രികൾക്കമുള്ള വില മാർക്കറ്റ് വിലയെക്കാൾ 30- 35 ശതമാനം കുറവാണ്. ഉൽപ്പാദന ചെലവ് മുതൽ മുടക്കുന്ന മൂലധനം ആറര വർഷത്തിനുശേഷമാണ് പൂർ‌ണമായും തിരികെ ലഭിക്കുമെന്നതിനാൽ തുകയ്ക്കുള്ള പലിശ, മറ്റ് സാമ്പത്തിക ചെലവുകൾക്കുള്ള ബാധ്യത, കെൽട്രോണിന് ലഭിക്കേണ്ട ലാഭവിഹിതം തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് ഉൽപ്പന്നത്തിന്റെ വില നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe