എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളുടെ മേ​മു​ണ്ട​യി​ലെ വാടകവീട്ടിൽ പൊലീസ് പരിശോധന നടത്തി

news image
Sep 27, 2023, 5:19 am GMT+0000 payyolionline.in

വ​ട​ക​ര: എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​മാ​ർ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി തൊ​ട്ടി​ൽ​പാ​ലം ചാ​ത്ത​ങ്കോ​ട്ട്ന​ട​യി​ൽ വെ​ച്ച് 96.44 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ പ​തി​യാ​ര​ക്ക​ര​യി​ലെ മു​ത​ലോ​ളി വീ​ട്ടി​ൽ ജി​തി​ൻ ബാ​ബു (32), ഭാ​ര്യ സ്റ്റെ​ഫി (32) എ​ന്നി​വ​രു​ടെ മേ​മു​ണ്ട​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.നാ​ദാ​പു​രം ഡി​വൈ.​എ​സ്.​പി വി.​വി. ല​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം വീ​ട്ടു​ട​മ​യാ​യ ക​പ്പ​റ​ത്ത് താ​ഴ ‘അ​മ്പാ​ടി​യി​ൽ’ ബാ​ല​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​മു​ണ്ട മ​ഠ​ത്തി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


വീ​ട്ടി​ൽ​നി​ന്ന് ചെ​റി​യ ഇ​ല​ക്ട്രോ​ണി​ക് അ​ള​വ് തൂ​ക്ക യ​ന്ത്രം, പ്ര​തി​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ, സ്റ്റെ​ഫി​യു​ടെ ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കെ.​എ​ൽ. 18-വി-5907 ​മാ​രു​തി വാ​ഗ​ൺ ആ​ർ കാ​ർ, മ​യ​ക്കു​മ​രു​ന്ന് ന​ൽ​കാ​നു​ള​ള 55 പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ എ​ന്നി​വ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​വൈ.​എ​സ്.​പി പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe