എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം എസ്ഐടിക്ക്; യോഗേഷ് ഗുപ്ത മേല്‍നോട്ടം വഹിക്കും

news image
Sep 20, 2024, 2:34 pm GMT+0000 payyolionline.in

തിരുവനന്തപുരം:എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല  തിരുവനന്തപുരം സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്.  എസ് പി ജോണ്‍ കുട്ടി അന്വേഷണം നടത്തും. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്തയ്ക്കാണ് മേല്‍നോട്ട ചുമതല . മുന്‍ എസ്പി സുജിത് ദാസിനെതാരിയ വിജിലന്‍സ് അന്വേഷണവും ഈ സംഘംഅന്വേഷിക്കും. അന്വേഷണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലപ്പുറം പൊലീസ് മേധാവിക്ക് പി വി അന്‍വര്‍ നല്‍കിയ പരാതിയുടെയും എം ആര്‍ അജിത്കുമാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രത്യേകാന്വേഷക സംഘത്തിന് രൂപം നല്‍കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe