കോഴിക്കോട്: നിയമസഭയില്‍ എംഎല്‍എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് മറുപടി നല്‍കാന്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കാലിക്കറ്റ് സര്‍വകലാശാല. ഇക്കാര്യം വ്യക്തമാക്കി ജീവനക്കാര്‍ക്കയച്ച സര്‍ക്കുലറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കൃത്യമായ വിവരങ്ങള്‍ക്ക് പകരം സർക്കാര്‍ അനുകൂല വിവരങ്ങള്‍ മാത്രം നല്‍കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യുഡിഎഫ് എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കുലറിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കുമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു.