ഉള്ള്യേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ല; തിരച്ചിൽ തുടരുന്നു

news image
Mar 13, 2026, 11:37 am GMT+0000 payyolionline.in

അത്തോളി: കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഉള്ള്യേരി മാമ്പൊയിൽ സ്വദേശിയായ പെൺകുട്ടിയെയാണ് ഇന്ന് (വെള്ളി) രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നും കാണാതായത്.

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കുട്ടിയുടെ കൈവശം വെളുത്ത നിറത്തിലുള്ള ബാഗും കറുത്ത ഷാളും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ അത്തോളി പോലീസ് സ്റ്റേഷനിലോ ഉടൻ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പറുകൾ:

ഫോൺ: 7034866295, 8943487876

അത്തോളി പോലീസ് സ്റ്റേഷൻ: 0496 2672233

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe